Wednesday, November 14, 2012

മരണത്തിന്റെ നിഴല്‍ ...


"ടക് ടക്"
ഇതാരാണോ എന്തോ.. പാതിരക്ക്..ഡോര്‍ ബെല്‍ ഉണ്ടായിട്ടും എന്തിനാണാവോ  നട്ടപാതിരക്ക്കതകുചവിട്ടി പൊളിക്കുന്നത്നാശം ..ഉറക്കവും കളഞ്ഞു...

ലൈറ്റ്
 ഇട്ടപ്പോള്‍ കണ്ണ് മുഴുവനായി തുറക്കാന്‍ പറ്റുന്നില്ല..പെട്ടെന്നുണ്ടായ പ്രകാശത്തില്‍ കണ്ണ്മഞ്ഞളിച്ചു..ഒരുവിധത്തില്‍ തപ്പിത്തടഞ്ഞു ചെന്ന് വാതില്‍ തുറന്നപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്ന രൂപം കണ്ടുആദ്യം ഒന്നമ്പരന്നു..

ഇയാളാണോ
 ഇത്ര ശക്തിയായി വാതില്‍ ചവിട്ടി കൊണ്ടിരുന്നത് !!

ക്ഷീണിച്ചു
നന്നേ ശോഷിച്ച ഒരു രൂപം..കറുത്ത് കരുവാളിച്ച ശരീരംഷര്‍ട്ട്‌ ഇട്ടിട്ടില്ലശരീരം മറക്കാന്‍ഒരുചെറിയ തോര്‍ത്ത്‌ മുണ്ട് മാത്രം..എല്ലുന്തി നില്‍ക്കുന്ന ശരീരത്തില്‍ അവിടവിടെ ചിലപാടുകള്‍..ഇരുട്ടാതയതിനാല്‍ മുഖം വ്യക്തമല്ല..

എന്റെ
 അമ്പരപ്പ് മാറിയിട്ടില്ല..ഞാനിങ്ങനെ അന്ധാളിച്ചു നില്‍ക്കുകയാണ്.. പാതിരക്ക്തികച്ചുംഅപരിചിതനായ ഒരു വ്യക്തി..ആരാണെന്നു ചോദിയ്ക്കാന്‍ പോലും എന്റെ നാവു പൊന്തുന്നില്ല..
അടുത്ത നിമിഷം അയാള്‍ ഒറ്റകുതിപ്പിനു അകത്തു കയറി..

എന്റെ
 അമ്പരപ്പ് ഒരു ഞെട്ടലായി മാറി..അത് ഭീതിയായി എന്റെ സിരകളില്‍ ഒഴുകാന്‍തുടങ്ങി..മെഡിക്കല്‍കോളേജില്‍ ഫോര്‍മലില്‍ ഇട്ടു സൂക്ശിക്കുന് ഉണങ്ങിയ ശവ ശരീരത്തോട് ഏറെ സാമ്യമുള്ളഅയാളെ ഒരുഉള്‍ക്കിടിലത്തോടെ നോക്കി ...മുറിയിലെ വെളിച്ചത്തില്‍ ഞാന്‍ അയാളുടെ മുഖംകണ്ടു...മുഖത്തിലെ പേശികള്‍പലതും അഴുകി പോയിരിക്കുന്നു..ശരീരത്തില്‍ ഞാന്‍ മുന്‍പ് കണ്ട പാട് പുഴുഅരിക്കുന്നദ്വാരങ്ങളായിരുന്നു..കുഴിഞ്ഞ കണ്ണുകളില്‍ കട്ട പിടിച്ചു നില്‍ക്കുന്ന രക്തം..

എന്റെ
 കൈകള്‍ കുഴയുന്നത് പോലെ..കണ്ണിലിരുട്ട്‌ കയറുന്നു..
അയാള്‍ എന്നോടടുത്തു വരുന്നത് അവ്യക്തമായിട്ടാനെങ്കിലും ഞാന്‍ കണ്ടു..ഒന്നലറി വിളിക്കാന്‍ പോലുംഎന്റെനാവു പൊന്തുന്നില്ല..
കുതറി മാറാന്‍ ശ്രമിച്ചിട്ടും അയാള്‍ വിടുന്നില്ല..പിടി മുറുകുന്നുമൂക്കിലൂടെ ചീഞ്ഞ മാംസത്തിന്റെമനംമടുപ്പിക്കുന്ന ഗന്ധം ഇരച്ചു കയറുന്നു..

എന്റെ
 ശരീരം തളര്‍ന്നു തുടങ്ങിയിരിക്കുന്നു ..കുതറി മാറാനുള്ള ശ്രമങ്ങള്‍ ഒന്നുംഫലിക്കുന്നില്ല..ശ്വാസംമുട്ടുന്നു...മരണമാണ് മുന്നില്‍ .. മെലിഞ്ഞുണങ്ങിയ ശരീരത്തിന്റെ അമാനുഷികശക്തി എന്നെകീഴ്പ്പെടുത്തുന്നു.. യാന്ത്രികമായെന്നോണം ഞാന്‍ എന്റെ കഴുത്തിലെ ഏലസ്സ് തപ്പി..

അമ്മേ
..ദേവീ...അത് കാണുന്നില്ല..ദുഷ്ട ശക്തിക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ മാമ കെട്ടിതന്നത്..

ഇല്ല
!! ഞാന്‍ കീഴടങ്ങില്ല..
കുട്ടിക്കാലത്ത് കേട്ടിട്ടുള്ള ചാത്തന്റെയും മറുതയുടെയും ഒക്കെ കഥകള്‍ മനസ്സിനെ കുത്തിനോവിക്കുന്നു..ഒരുകാലത്തും ഇതിലൊന്നും വിശ്വസിക്കാതിരുന്നഭയപ്പെടാതിരുന്ന ഞാനിതാ ഒരു വിചിത്രമനുഷ്യന്റെ കൈകളില്‍കിടന്നു ആലില പോലെ വിറക്കുന്നു..

ഇല്ല
..ഞാന്‍ കീഴടങ്ങില്ല...എവിടുന്നോ ഒരു ശക്തി കിട്ടിയ പോലെ..കാതില്‍ ആരുടെയൊക്കെയോശബ്ദങ്ങള്‍മുഴങ്ങുന്നു..സര്‍വ ശക്തിയുമെടുത്തു അയാളുടെ കൈത്തണ്ടയില്‍ ആഞ്ഞടിച്ചു..അടിച്ച ഭാഗത്തെപുഴുകിയമാംസം തെറിച്ചു ചുവരില്‍ പതിച്ചു.. വിചിത്ര ജീവി അതോ മനുഷ്യനോ?, അല്ല  രൂപംഒരുപിശാചിനോടാണ് കൂടുതല്‍ സാമ്യംഅത് ഒരു മുരള്‍ച്ചയോടെ എന്റെ ശരീരം കൂടുതല്‍മുറുക്കാന്‍തുടങ്ങി..അബോധാവസ്ഥയിലേക്ക് വീഴുമ്പോള്‍ ഏതോ ഒരു നിലയില്ലാകയത്തില്‍മുങ്ങുന്നൊരുപ്രതീതി..മരണം..കാതിനുള്ളില്‍ മണി മുഴങ്ങുന്നു..ഒരു നിമിഷം മാത്രം..ഇപ്പോള്‍ ഒന്നുംകേള്‍ക്കുന്നില്ല..ഒന്നുംകാണാനില്ല..തികച്ചും ശാന്തം..ഇതാണോ മരണം..

"ഉണ്ണീ
...ഉണ്ണീ.." ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോള്‍ അമ്മയാണ് മുന്‍പില്‍ ..
"അയാള്‍ എവിടെ?"...
"അയാളോഎണീറ്റ ഉടനെ നീ ആരുടെ കാര്യമാ ചോദിക്കണേ?"
ഒരു നിമിഷം വേണ്ടിവന്നു ഞാന്‍ കണ്ടത് വെറും സ്വപ്നമാണെന്ന് മനസ്സിലാക്കാന്‍ ...എന്നാലും ഇങ്ങനെഒരുസ്വപ്നം കാണാന്‍ ..!