Monday, November 7, 2011

അമാവാസി

അമാവാസി.. ആകാശത്തു ചന്ദ്രനില്ലാത്ത ദിവസം.. . കയ്പ്പും, കണ്ണീരും അറിയാതെ ഒരാളും ഭൂമിയില്‍ ജീവിച്ചു പോയിട്ടില്ല . അങ്ങനെ ചില കൈക്കുന്ന കഥകള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ, എല്ലാം ദു: ഖത്തിന്റെ നിഴല്‍ പരന്നവയാണ് എന്നിരിക്കിലും ചിലപ്പോള്‍ നിനച്ചിരിക്കാതെ മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ സന്തോഷം കടന്നുവരുന്നു. അത് സ്ഥിരമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. പക്ഷെ, ജീവിതത്തില്‍ ദുഖമോ സന്തോഷമോ സ്ഥിരമായി നില്‍ക്കുന്ന ഒന്നല്ലല്ലോ, അത് മാറി മാറി വരും. കഥകള്‍ എപ്പോഴും ശുഭപര്യവസായി ആയിരിക്കണം എന്നില്ല. പക്ഷെ, പ്രതീക്ഷകള്‍ വീണ്ടും ജീവിക്കാനുള്ള ഊര്‍ജം നല്‍കുമ്പോള്‍ നാം മുന്നോട്ടു പോകുന്നു. അതാണ് ജീവിതം

1 comment:

  1. കഥകള്‍ എപ്പോഴും ശുഭപര്യവസായി ആയിരിക്കണം എന്നില്ല. പക്ഷെ, പ്രതീക്ഷകള്‍ വീണ്ടും ജീവിക്കാനുള്ള ഊര്‍ജം നല്‍കുമ്പോള്‍ നാം മുന്നോട്ടു പോകുന്നു. അതാണ് ജീവിതം

    ReplyDelete

എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ട് പോകൂ...