Monday, November 7, 2011

രക്തമില്ലാത്ത മനുഷ്യന്‍ ..

അന്നൊരു അമാവാസി ദിനമാണെന്ന് മനു അറിഞ്ഞത് ,വേദന കൊണ്ട് പുളയുമ്പോഴും തലക്കുള്ളില്‍ ആയിരം തേനീച്ചകള്‍ മൂളിപ്പറക്കുന്ന ഇരമ്പല്‍ തന്റെ ബോധാവസ്ഥയെ ഇടയ്ക്കിടയ്ക്ക് മുറിക്കുമ്പോഴും ആരെങ്കിലും വഴി വരും എന്ന പ്രതീക്ഷ വെറുതെ ആകുമോ എന്ന ചിന്തയില്‍ മനചിത്തത നഷ്ടപ്പെട്ടു മുകളിലേക്ക് നോക്കിയപ്പോള്‍ ആണ്. കുഞ്ഞുനാളില്‍ അമ്മ ചൊല്ലിതന്ന രാമനാമം അറിയാതെ നാവില്‍ വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഈശ്വര ചിന്ത മനസ്സില്‍ വന്നപ്പോള്‍ ഓര്‍മ്മകള്‍ അറിയാതെ പിന്നോട്ട് പോയി.

തനിക്കൊന്നിനും
സമയം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ സമയം കണ്ടെത്താന്‍ ശ്രമിച്ചില്ല. തിരക്കിലാണെന്ന ഒരു മുഖംമൂടി പുതച്ചു പലതിനെയും ബോധപൂര്‍വം മറന്നു. ചെയ്യേണ്ട പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ പറ്റാഞ്ഞത്‌ തന്റെ കുറ്റമോ കുറവോ അല്ലെന്നു സ്വയം സമാധാനിച്ചു. സിറ്റി ലൈഫിന്റെ തിരക്കുകള്‍ക്കിടയില്‍ താന്‍ പലതും മറന്നു. ജീവിതം വെറും പണിതിരക്കുകളും, അടിച്ചുപൊളികളും ആണെന്ന് തെറ്റിദ്ധരിച്ചു.

താന്‍
ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയിരിക്കുന്നു. സമയം നോക്കാന്‍ വാച്ചു നോക്കണം. അതിനു പോലും കൈ പൊങ്ങുന്നില്ല. ശരീരം ആകമാനം നുറുങ്ങി പോയിരിക്കുന്നു. എന്താണ് ഉണ്ടായതെന്ന് ചിന്തിച്ചുനോക്കിയിട്ടും ഒന്നും ഓര്മ വരുന്നില്ല. ഹൈ വെയില്‍ പാഞ്ഞു വരുമ്പോള്‍ ഒരു ലോറി എതിരെ വരുന്നത് ഓര്‍മയുണ്ട്. പിന്നെ കണ്ണുതുറന്നു നോക്കുമ്പോള്‍ താന്‍ ഇവിടെ ചലന ശേഷി നഷ്ടപ്പെട്ടു രക്തം വാര്‍ന്നു കിടക്കുന്നു, കുറച്ചു ദൂരെ തന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നത് കേള്‍ക്കാമായിരുന്നു. ഇപ്പോള്‍ അതും നിലച്ചു, ചാര്‍ജ് തീര്‍ന്നു കാണും. എവിടെ പോവുകയായിരുന്നെന്നോ താന്‍ ഇപ്പോള്‍ എവിടെയാണെന്നോ ഒന്നും അറിയില്ല. ഒന്ന് മാത്രം അറിയാം, ഏതോ ജനവാസം തീരെ ഇല്ലാത്ത സ്ഥലമാണ്‌ , ഹൈ വേയിലൂടെ പോകുന്ന വണ്ടികള്‍ ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തു വിട്ട അമ്പു പോലെ പായുന്നു. ആരെങ്കിലും വന്നു തന്നെ രക്ഷിക്കും എന്ന പ്രതീക്ഷ നിമിഷങ്ങള്‍ മണിക്കൂര്‍കളിലേക്കും മണിക്കൂറുകള്‍ ദിനരാത്രങ്ങളിലെക്കും, അത് ഒരു യുഗന്തരമാകുന്നതയും അനുഭവപ്പെടുന്നു. ശെരിയാണ്‌, വേദന സഹിച്ചു കഴിച്ചുകൂട്ടുന്ന ഓരോ നിമിഷങ്ങല്കും ഒരു മണിക്കൂര്‍നേക്കാള്‍ ദൈര്‍ഘ്യം ഉള്ളതായി തോന്നും, അത് മനുഷ്യ സഹജമാണ്.

എത്ര നേരം കഴിഞ്ഞെന്നറിയില്ല, ഒരു പ്രകാശം മുഖത്ത് മിന്നി മറഞ്ഞപ്പോള്‍ ആണ് കണ്ണ് തുറന്നത്, ഇടി മിന്നല്‍ ആണെന്നാണ് കരുതിയത്‌. മുന്നിലുള്ള കാഴ്ച ഒന്ന് കൂടി വ്യക്തമായപ്പോള്‍ അത് ഒരു മൊബൈല്‍ ക്യാമറയുടെ ഫ്ലാഷ് ആണെന്ന് മനസ്സിലായത്. ഫോക്കസ് ശെരിയാക്കി അത് ഒന്നുകൂടി മിന്നിമറഞ്ഞു. മൊബൈല്‍ ഡിസ്പ്ലേയുടെ വെളിച്ചത്തില്‍ മൊബൈല്‍ ക്യാമറയുടെ ഉടമയെ കണ്ടു . ഒരു ചെറുപ്പക്കാരന്‍ , 26 നോടടുത്ത് പ്രായം കാണും, വെളുത്ത മുഖം.

മരുഭൂമിയിലെ മരീചിക പോലെ , വേനലില്‍ പെയ്ത മഴപോലെ ചെറുപ്പക്കാരന്റെ സാമീപ്യം തന്നില്‍ പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ വളര്‍ത്തി. ഒരിറ്റു വെള്ളത്തിനായി വരണ്ടുണങ്ങിയ ചുണ്ടുകള്‍ അനക്കി, ചുടുചോര പല്ലുകളില്കൂടി ഒഴുകുന്നു, മുഖത്താകെ ചോര കട്ടപിടിചിരിക്കുന്നു. വെള്ളം എന്ന് ശബ്ദിക്കാന്‍ പോലും തനിക്കാകുന്നില്ല. ചുണ്ടുകള്‍ കഷ്ടപ്പെട്ട് വക്രിച്ചു കുഴഞ്ഞ നാവു കൊണ്ട് ഒരു ശബ്ദം പുറപ്പെടുവിച്ചു. "വെ.. ള്ളം.."

ചെറുപ്പക്കാരന്‍ മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു തിരിഞ്ഞു നടക്കുകയാണ്. അയാളുടെ ലക്‌ഷ്യം ഒരു ഫോടോ മാത്രം ആയിരുന്നു. അത് സാധിച്ചിരിക്കുന്നു. പരമാവധി മിഴിവാര്‍ന്ന ഒരു ചിത്രം തന്നെ ലഭിച്ചിട്ടുണ്ടാവാം. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യന്‍ ! ബൈക്ക് അപകടത്തില്‍ പെട്ട് മരിക്കുന്നതിനും നിമിഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രം എന്ന് പറഞ്ഞു മറ്റുള്ളവരെ കാണിച്ചു വിലസാം.. ഇത് ആസ്വദിക്കാനും ആളുകള്‍ ഉണ്ടായിരിക്കാം.

തിരിഞ്ഞു പോകുന്ന ചെറുപ്പക്കാരന്‍ തന്റെ അവസാനത്തെ പ്രതീക്ഷയാണ്, കൈവെടിഞ്ഞു കൂടാ. മനു തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ വിളിച്ചു.."സുഹൃത്തേ.."

അടുത്ത നിമിഷം അയാളുടെ മൊബൈലിലെ ടോര്‍ച് മിന്നി, തന്റെ മുഖതെക്കടിച്ച ടോര്‍ച്ചിന്റെ പ്രകാശം അടുത്ത് വരുന്നു. അതെ, ചെറുപ്പക്കാരന്‍ തന്നെ രക്ഷപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പ്‌ അവസാനിക്കാന്‍ പോകുന്നു. എങ്ങനെയെങ്കിലും അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തണം. മരണം പിന്മാറാന്‍ പോകുന്നു. ഇതുവരെ കേട്ടിരുന്ന മരണത്തിന്റെ ഭയപ്പെടുത്തുന്ന ചൂളം വിളി ഇപ്പോള്‍ കേള്‍ക്കാനില്ല.

എല്ലാം ഒരു നിമിഷത്തേക്ക് മാത്രം. ചെറുപ്പക്കാരന്റെ കൈ തന്റെ കട്ടിയുള്ള സ്വര്‍ണ മാലയില്‍ പിടുതമിടുന്നത് വരെ. അതെ, അതാ ചെറുപ്പക്കാരന്റെ കൈകളില്‍ അമരുന്നു, സര്‍വ ശക്തിയുമെടുത്തു മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. അത് കിട്ടിയിട്ടും കൊതി തീരാതെ അവന്റെ കണ്ണുകള്‍ എന്തിനോ വേണ്ടി പരതി. മനുവിന്റെ പേഴ്സ് കണ്ടു ഇരുട്ടില്‍ പൂച്ച കണ്ണുകള്‍ തിളങ്ങി. ചോരയില്‍ കുളിച്ചു കിടക്കുന്ന മനുവിനെ മറിച്ചിട്ടു അയാള്‍ അതും കൈക്കലാക്കി. ചോരയില്‍ കുതിര്‍ന്ന അഞ്ചോ പത്തോ നോട്ടുകള്‍ .കാലിപേഴ്സ് എങ്ങോ അലക്ഷ്യമായി വലിച്ചെറിഞ്ഞു ചെറുപ്പക്കാരന്‍ ഇരുട്ടിന്റെ പാതയില്‍ എങ്ങോ അപ്രത്യക്ഷമായി.

13 comments:

  1. മനു എന്നാ കഥാപാത്രം ആയത് കൊണ്ട് വായിക്കാന്‍ തീരുമാനിച്ചതാണ് ഈ 'മനു'. നന്നായിട്ടുണ്ട്... നേരിനെ ശരിയായ രീതിയില്‍ വരച്ചു കാട്ടിയിട്ടുണ്ട്... അഭിനന്ദനങ്ങള്‍... :-)]
    മനുലോകം കാണാന്‍ ക്ലിക്ക് ചെയ്യൂ..

    ReplyDelete
  2. എഴുത്ത് ഇഷ്ട്ടമായി....
    ആശയം മുമ്പ് വായിച്ചതായി ഓര്‍ക്കുന്നു

    ReplyDelete
  3. എഴുത്ത് വളരെ നന്നായിരിക്കുന്നു. ശൈലി ഇഷ്ടപ്പെട്ടു. തൃശൂര്‍കാരാ നിങ്ങള്‍ പുലി ആണ് കേട്ടാ

    ReplyDelete
  4. കൊള്ളാം ..ഓള്‍ ദി ബെസ്റ്റ്

    ReplyDelete
  5. OMG..ഞാന്‍ കരുതി കോട്ടയം പുഷ്പനാഥ് ആണെന്നാണു..രക്തമില്ലാത്ത മനുഷ്യന്‍...എന്ന് പറഞ്ഞപ്പോള്‍..

    ആശയം പഴയതാണേലും നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ഹ്ഹ്ഹ്!!
      ആ നോവല്‍ മംഗളത്തിലായിരുന്നില്ലേ? അതോ മനോരമ?

      Delete
  6. നന്നായിട്ടുണ്ട്. ശൈലി കൊള്ളാം.. കൂടുതല്‍ വായനയുണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെടുത്താം.

    ReplyDelete
  7. നന്നായിട്ടുണ്ട്, കഥയല്ല, ഇതൊക്കെം ജീവിതം തന്നെ..
    ബീ കെയര്‍ഫുള്‍ :))

    ReplyDelete
  8. goood! http://www.facebook.com/groups/malayalamblogwriters/ join here

    ReplyDelete
  9. ഇവിടെ വന്നുള്ള ആ മൊബൈയിൽ ഫോൺ തട്ടിപ്പറി...
    ഈ മനുവിന്റെ കഥക്ക് അറം പറ്റിയപോലെയായി അല്ലേ ഭായ്

    ReplyDelete

എന്തെങ്കിലും അഭിപ്രായം പറഞ്ഞിട്ട് പോകൂ...